തെന്നിന്ത്യൻ സിനിമ ആസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ. മലയാള സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു.
ഓണത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കുമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ചിത്രത്തിന്റെ ട്രെയിലർ പങ്കുവെച്ചുകൊണ്ട് ഷാരൂഖാൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ;
“കിങ് ഓഫ് കൊത്തയുടെ ആകർഷകമായ ട്രെയിലറിന് അഭിനന്ദനങ്ങൾ. പ്രിയപ്പെട്ട ദുൽഖർ സിനിമയുമായി മുന്നോട്ടുപോകൂ. സിനിമയുടെ വൻ വിജയത്തിനായി എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ”.
ഷാരൂഖിന്റെ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സൽമാനും രംഗത്തുവന്നു. ഷാരൂഖാന് നന്ദി അറിയിച്ച് ദുൽഖർ പറഞ്ഞത് ഇങ്ങനെ;
“ഒരുപാട് നന്ദി ഷാരൂഖ് സാർ, ഇത് എനിക്ക് വളരെ നല്ല നിമിഷമാണ്, എന്നും നിങ്ങളുടെ ഫാൻ ബോയ് ആണ് ഞാൻ”.
ഓണം റിലീസായി ഓഗസ്റ്റ് 24നാണ് സോളോ റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. 400 ൽപരം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിങ് ആയി തുടരുകയാണ്. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവ് എറിയതും വെല്ലുവിളികൾ നിറഞ്ഞതുമായ കഥാപാത്രമാണ്. ചിത്രത്തിൽ ദുൽഖറിനെ കൂടാതെ ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തികൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിരയും അണിനിരക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക