കോട്ടയം: പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി വി എന്‍ വാസവന്.
പുതുപ്പള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോണ്‍ഗ്രസ് നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതുപ്പള്ളിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ലാത്ത എല്‍ഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചര്‍ച്ചകളാണ് നടത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നായിരുന്നു അഭ്യൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക