മലയാളി മനസ്സിൽ തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് റിമി ടോമി. ആകർഷകമായ സംസാരരീതിയും ആലാപന ശൈലിയും മറ്റുള്ള ഗായികമാരിൽ നിന്ന് റിമിയെ വ്യത്യസ്തയാക്കുന്നു. ലാൽ ജോസ് സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചു കൊണ്ടാണ് താരം ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്നത്. തന്റെ പുത്തൻ വിശേഷങ്ങളും വർക്കൗട്ട് വീഡിയോകളും ഒക്കെ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ആഹാര പ്രിയയായിരുന്ന റിമിടോമി ഇഷ്ടവിഭവങ്ങൾ ഒക്കെ ഒഴിവാക്കി ശരീരഭാരം കുറച്ച് സുന്ദരിയായി മാറിയത് പ്രേക്ഷകർ ഏറെ അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. തന്റെ ശരീരഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർദ്ധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാം എന്ന ആത്മവിശ്വാസം ഉണ്ടായി എന്നും റിമിടോമി പറഞ്ഞിരുന്നു.
മഞ്ഞ സാരിയിൽ ആരാധക മനം കവരുന്ന പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകശ്രദ്ധ പിടിച്ചു പറ്റുന്നത്. സ്ലീവ് ലെസ്സ് ബ്ലൗസോടുകൂടിയ മഞ്ഞ സാരിയിൽ അതീവ സുന്ദരിയായാണ് റിമി പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾക്ക് ലൈക്കും കമന്റും ഒക്കെ നൽകിക്കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക