മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ പള്ളികളിൽ മോഷണം പതിവാക്കിയ ആൾ നാട്ടുകാരുടെ പിടിയിലായി. മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ അരിച്ചോൾ, നിര പറമ്പ്, കൂരിപറമ്പ് എന്നിവിടങ്ങളിലെ പള്ളികളിൽ മോഷണം പതിവാക്കിയ മലപ്പുറം ഒതുക്കുങ്ങൽ കൊളത്ത് പറമ്പ് സ്വദേശിയായ മുഹമ്മദ് ശരീഫ് ആണ് കഴിഞ്ഞദിവസം നാട്ടുകാരുടെ പിടിയിലായത്.
നിരപറമ്പിലെ പള്ളിയിലെ നേർച്ചപ്പെട്ടി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ നാട്ടുകാരുടെ പിടിയിൽ ആയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
ഇതിന് മുൻപ് കൂരിപറമ്പിലെ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയ ഇയാൾ മറ്റുള്ളവർ പോയ ശേഷം നേർത്തപ്പെട്ടി കുത്തിത്തുറന്ന് 3300 രൂപയോളം മോഷ്ടിച്ച കടന്നുകളഞ്ഞതായി പോലീസ് പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന 9100 രൂപ പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക