മികച്ച പ്രതികരണവുമായി നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ചിത്രം ‘ജയിലര്‍’. ‘അണ്ണാത്തെ’ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രജനി ചിത്രം തിയേറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത ഒരു ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.
ആദ്യദിന കണക്കുകൾ പ്രകാരം ഏകദേശം 49 കോടി രൂപ നേടിയ ചിത്രം ചരിത്രപരമായ ഓപ്പണിംഗ് നേടി, അതേസമയം അന്തിമ ഔദ്യോഗിക കണക്കുകൾ ഇതുവരെയും പുറത്ത് വന്നിട്ടില്ല.
സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി രജനികാന്ത് ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ ജയിലറിനൊപ്പം മോഹന്‍ലാലിന്റെ പേര് തരംഗമാവുകയാണ്. മാത്യു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ എൻട്രിക്ക് തിയേറ്ററുകളിൽ ഗംഭീര വരവേൽപ്പാണ് ലഭിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
ആദ്യകാല കണക്കുകൾ അനുസരിച്ച്, ‘ജയിലറിന്റെ’ ആദ്യ ദിന കളക്ഷൻ ഇന്ത്യയിൽ 49 കോടി ഗ്രോസ് ആകുമെന്ന് ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് റിപ്പോർട്ട് ചെയ്തു. സംസ്ഥാനം തിരിച്ചുള്ള കണക്കുകൾ സൂചിപ്പിക്കുന്നത് തമിഴ്നാടിന് 25 കോടി രൂപ കൊണ്ടുവരാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക