സന്തോഷകരമായ മാനസികാവസ്ഥയുണ്ടാകാനും ഉത്കണ്ഠയും സമ്മര്‍ദ്ദവും കുറയാനും ആകെ ‘മൂഡ്’ മെച്ചപ്പെടാനുമെല്ലാം ചില ഭക്ഷണങ്ങൾ സഹായിക്കുന്നു. ഇത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം
ഒന്ന്…
ബദാം: മറ്റ് പല പോഷകങ്ങള്‍ക്കുമൊപ്പം മഗ്നീഷ്യം, ഫോളേറ്റ് എന്നീ ഘടകങ്ങളും ബദാമിലടങ്ങിയിരിക്കുന്നു. ഇവയാണെങ്കില്‍ സെറട്ടോണിൻ ഉത്പാദനം വര്‍ധിപ്പിക്കാൻ സഹായിക്കുന്നതാണ്.
രണ്ട്…
നേന്ത്രപ്പഴം: വളരെ പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥ മാറ്റാൻ കഴിവുള്ളൊരു ഭക്ഷണമാണ് നേന്ത്രപ്പഴം. ഇതിലടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇതും സെറട്ടോണിൻ കൂടാൻ തന്നെയാണ് സഹായിക്കുന്നത്.
മൂന്ന്…
എ2 മില്‍ക്ക്: ഇത് കഴിക്കുന്നതും ‘മൂഡ്’ മെച്ചപ്പെടുത്താൻ ഏറെ സഹായകമാണ്. ഇതിലും ട്രിപ്റ്റോഫാൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ സെറട്ടോണിൻ വര്‍ധിപ്പിക്കാൻ ഇതും സഹായിക്കുന്നു.
നാല്…
പൈനാപ്പിള്‍: ട്രിപ്റ്റോഫാൻ കാര്യമായി അടങ്ങിയ ഒരു പഴമാണ് പൈനാപ്പിള്‍. അതിനാല്‍ തന്നെ ഇവയ്ക്കും സെറട്ടോണിൻ ഉത്പാദനം കൂട്ടാൻ സാധിക്കും.
അഞ്ച്…
സോയ ഉത്പന്നങ്ങള്‍: ടോഫു പോലുള്ള സോയ ഉത്പന്നങ്ങളും സെറട്ടോണിൻ ഉത്പാദനം വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ തന്നെ പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥ മാറാനും നാം മെച്ചപ്പെടാനും ഇത് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക