തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നതായി റിപോർട്ട്. ആന്ധ്ര സ്വദേശി ലക്ഷിതയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം.
ലക്ഷിതയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്നലെ വൈകിട്ട് അലിപിരി വാക്ക് വേയിൽ ആണ് സംഭവം.പൊലീസെത്തി ആണ് കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിൽ ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക