മോസ്കോ: ഐഫോണും ഐപാഡും ഉപയോഗിക്കുന്നത് വിലക്കി റഷ്യ. ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഉദ്യോഗസ്ഥർ ആപുകൾ ഉപയോഗിക്കുന്നതിനും ഇമെയിലുകൾ അയക്കുന്നതിനും ഐഫോണും ഐപാഡും ഉപയോഗിക്കരുതെന്ന് ഡിജിറ്റൽ ഡെവലപ്പ്മെന്റ് മന്ത്രി മാക്സുറ്റ് ഷാദേവ് ഉത്തരവിട്ടു.
ഇന്റർഫാക്സ് ന്യൂസ് ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അതേസമയം, വ്യക്തപരമായ ആവശ്യങ്ങൾക്ക് ഐഫോൺ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയിലെ സെക്യൂരിറ്റി ഏജൻസിയായ എഫ്.എസ്.ബി ആപ്പിൾ ഉപകരണങ്ങൾ വഴി യു.എസ് ചാരപ്രവർത്തനം നടത്തുന്നതായി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക