നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിൽ സെറിൻ ഷിഹാബ്, വിനയ് ഫോര്‍ട്ട് എന്നിവർ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘ആട്ടം’. ആനന്ദ് ഏകര്‍ഷിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഇപ്പോഴിതാ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.
ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയാകാൻ സെറിൻ ഷിഹാബ് മത്സരിച്ചത് ആനന്ദ് ഏകര്‍ഷി ഒരുക്കിയ ‘ആട്ടം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. കലാഭവൻ ഷാജോണും നന്ദൻ ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെയുടെ സംഗീതത്തിലുമുള്ള ചിത്രം ഒക്ടോബറിൽ പ്രദര്‍ശനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക