ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ ആവേശത്തിലായ പുതുപ്പള്ളിയിൽ വികസനവും ജനങ്ങളുടെ ജീവിത പ്രശ്നങ്ങളും ഉന്നയിച്ച് സംവാദത്തിന് എൽ.ഡി.എഫ്. തയ്യാറാണെന്നും യു.ഡി.എഫ്. ഈ സംവാദം ഏറ്റെടുക്കാൻ തയ്യാറുണ്ടോയെന്നും എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ്.
ഈ തിരഞ്ഞെടുപ്പിൽ അവകാശവാദങ്ങൾക്ക് പ്രസക്തിയില്ല. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ ആറു പഞ്ചായത്തുകളും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. മാടപ്പള്ളി, പള്ളം, പാമ്പാടി എന്നീ മൂന്നുബ്ലോക്കുകളുടെയും നിയന്ത്രണം ഇടതുമുന്നണിക്കാണ്. മണ്ഡലത്തിലെ 60 ബൂത്തുകളിൽ ലീഡ് ചെയ്യുന്നു.
ഈ കണക്കുകൾ കഥ പറയട്ടെ. ഇതിന്റെ തുടർച്ച ഈ തിരഞ്ഞെടുപ്പിൽ ഉണ്ടാകും,-ജെയ്ക് പറഞ്ഞു. ഏതു തിരഞ്ഞെടുപ്പിലും ജനജീവിതം സംബന്ധിച്ച പ്രശ്നങ്ങളാണ് ചർച്ചയാകേണ്ടത്.
രാഷ്ട്രീയ ലാഭത്തിന് വൈകാരികത ഉപയോഗിച്ചാൽ ജനം മറുപടി നൽകും. മണ്ഡലത്തിലെ ഇടതുമുന്നണിയുടെ പ്രവർത്തകരാണ് പ്രചാരണം നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക