ഫാറ്റി ലിവറിനെ തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ജങ്ക് ഫുഡ് അഥവാ ഫാസ്റ്റ് ഫുഡ് പരമാവധി ഒഴിവാക്കുന്നത് ഫാറ്റി ലിവറിനെ ഒരു പരിവധി വരെ തടയാന്‍ സഹായിച്ചേക്കാം.
രണ്ട്…
റെഡ് മീറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്റെ ആരോഗ്യത്തിന് നല്ലത്.
മൂന്ന്…
സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ പതിവായി കഴിക്കുന്നതും ഫാറ്റി ലിവറിന് കാരണമായേക്കാം. അതിനാല്‍ സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ് തുടങ്ങിയവയും പരമാവധി കഴിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
നാല്…
ചീസ്, പനീർ, സാൻവിച്ച്, ബർഗർ, പോലുള്ള കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. കൊഴുപ്പ് അടിഞ്ഞ് കിടന്നാൽ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടാനും കാരണമാകും.
അഞ്ച്…
ചോക്ലേറ്റ്, ഐസ്ക്രീം, മിഠായികള്‍ പോലുള്ള പഞ്ചസാരയുടെ അമിത ഉപയോഗവും ഒഴിവാക്കുന്നതാണ് ഫാറ്റി ലിവറിനെ തടയാന്‍ നല്ലത്.
ആറ്…
ഉപ്പ് അധികം കഴിക്കുന്നതും കുറയ്ക്കുക. ബിപി ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താനും ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ഉപ്പു കുറയ്ക്കുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക