ടോവിനോ തോമസിനെ ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം മോശം പരാമര്‍ശം നടത്തി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ കെ. സേതുരാമനു ടോവിനോ തോമസ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പനങ്ങാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്
പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തിയുടെ സ്വദേശം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചു. ഉടന്‍ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക