മല്ലിയിലകറികളുടെ രുചി കൂട്ടാൻ മാത്രമല്ല വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക, കരളിനെയും വൃക്കയെയും സംരക്ഷിക്കുക തുടങ്ങിയവയ്ക്കും മല്ലിയില നല്ലതാണ്.
മല്ലിയിലയില്‍ ശ്രദ്ധേയമായ പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്, അതില്‍ പ്രോട്ടീനുകളും ഭക്ഷണ നാരുകളും കൂടുതലായുണ്ട്. കൂടാതെ, ഇവയില്‍ കൊളസ്ട്രോളും പൂരിത കൊഴുപ്പും വളരെ കുറവാണ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, സിങ്ക്, കാല്‍സ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
മല്ലിയില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മല്ലിയില, നാരങ്ങാനീര്, തേന്‍ എന്നിവ ഉപയോഗിച്ച് ഒരു ചെറിയ ഗ്ലാസ് ജ്യൂസ് കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും പ്രമേഹ ലക്ഷണങ്ങളെ ലഘൂകരിക്കാനും വളരെ ഉപകാരപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക