സെക്കൻഡ് ഷോ എന്ന ശ്രീനാഥ് രാജേന്ദ്രൻ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് താരമാണ് ദുൽഖർ സൽമാൻ. പിന്നെ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും താരത്തിന് ആരാധകർ ഏറെയാണ്.
മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ സിനിമയിലെത്തിയ താരം ഇതുവരെയും പക്ഷെ സിനിമയിൽ പിതാവിന് ഒപ്പം അഭിനയിച്ചിട്ടില്ല. എവിടെപ്പോയാലും പ്രേക്ഷകർ ചോദിക്കുന്ന ചോദ്യവും ഇതാണ്. അവർക്ക് അറിയേണ്ടത് മമ്മൂട്ടിക്കൊപ്പം ദുൽഖർ എപ്പോൾ സ്ക്രീനിൽ എത്തുമെന്നാണ്. ഇപ്പോൾ താൻ പിതാവിന് ഒപ്പം സിനിമയിൽ പ്രത്യക്ഷപ്പെടാത്തതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ദുൽഖർ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇതേക്കുറിച്ച് താരം വെളിപ്പെടുത്തിയത്.
അഭിമുഖത്തിൽ ദുൽഖർ പറയുന്നത് ഇങ്ങനെ;
“വാപ്പച്ചിക്കൊപ്പം ഉള്ള സിനിമ വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. തങ്ങളുടെതായ ഐഡന്റിറ്റിയിൽ അറിയപ്പെടുന്നതിൽ അദ്ദേഹത്തിന് അഭിമാനം ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഒരു കുടുംബത്തിൽ നിന്നുള്ളവർ ആയതുകൊണ്ട് ഒന്നിച്ച് സ്ക്രീനിൽ എത്താൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഇപ്പോൾ ഞങ്ങൾ രണ്ടുപേരും രണ്ട് അഭിനേതാക്കളെ പോലെയാണ്”.
കിംഗ് ഓഫ് കൊത്ത എന്ന അഭിലാഷ് ജോഷി ചിത്രമാണ് ദുൽഖർ സൽമാന്റേതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 24ന് ലോകവ്യാപകമായി റിലീസിന് എത്തും. ചിത്രത്തിൽ ദുൽഖറിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രസന്ന, നൈല ഉഷ, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ തുടങ്ങി വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക