കുടുംബത്തിനെ തുടർന്ന് തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് അടിയേറ്റു മരിച്ചു. ഇന്നലെ വൈകുന്നേരം കാഞ്ഞിരംകുളത്ത് വെച്ചാണ് സംഭവം നടക്കുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവായ സാം ജെ വത്സലമാണ് കഴിഞ്ഞ ദിവസം അടിയേറ്റു മരിച്ചത്. ഇയാളുടെ മരണവുമായി ബന്ധപ്പെട്ട മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കർഷക കോൺഗ്രസിന്റെ നിയോജക മണ്ഡലം പ്രസിഡണ്ടാണ് കാട്ടാക്കട സ്വദേശിയായ സാം. സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട കാര്യങ്ങളാണ് വാക്കു തർക്കത്തിലേക്ക് പിന്നീട് ആക്രമത്തിലേക്ക് നയിച്ചത് എന്നും കുടുംബാംഗങ്ങളുമായി ഇതിനു മുൻപും വഴക്കുണ്ടാക്കിയിരുന്നു എന്നും പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക