കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ സാഹസികയാത്ര നടത്തിയ സംഘത്തിനെതിരെ നടപടിയെടുത്ത് പൊലീസ്. കാറിൽ യാത്ര ചെയ്ത തമിഴ്നാട് സ്വദേശികൾക്കാണ് ഹൈവേ പൊലീസ് ആയിരം രൂപ പിഴ ചുമത്തിയത്.
ചുരത്തിലൂടെ കാറിന്റെ ഡോറിലിരുന്ന് അപകടകരമായ യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് ലക്കിടിയിൽ വച്ച് ഹൈവേ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്.
രണ്ട് വാഹനങ്ങൾക്ക് കഷ്ട്ടിച്ച് കടന്ന് പോകാൻ പറ്റുന്ന താമരശ്ശേരി ചുരത്തിലൂടെയാണ് ഈ അപകടം നിറഞ്ഞ യാത്ര. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ.യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക