കൊച്ചി: മോന്സണ് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇ ഡി നോട്ടീസ്. ചോദ്യം ചെയ്യലിന് ഈ മാസം 18ന് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ കെ സുധാകരന് ഇഡി നിര്‍ദേശം നൽകി.
മോന്സന് മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപറ്റാന്‍ ഡല്‍ഹിയിലെ തടസങ്ങള്‍ നീക്കാന്‍ കെ.സുധാകരന് ഇടപെടുമെന്നും, ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോന്സണ് വഞ്ചിച്ചുവെന്നും കെ സുധാകരന് പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക