കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തും. എൽഡിഎഫിന്റെ രണ്ട് യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കും. ഈ മാസം 24നും, 31നു ശേഷമായിരിക്കും മുഖ്യമന്ത്രി പ്രചാരണത്തിനായി എത്തുന്നത്.
പുതുപ്പള്ളി, അയർക്കുന്നം എന്നിവിടങ്ങളിൽ നടക്കുന്ന യോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഈ മാസം 16ന് സിപിഎം കൺവെൻഷൻ സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ജെയ്ക് സി തോമസാണ്. ജെയ്ക് ഈ മാസം 17നു നാമ നിർദ്ദേശ പത്രിക സമർപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക