എൻഎസ്എസിനെ പ്രസംശിച്ച് പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ് . എൻഎസ്എസ് വര്‍ഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടനയാണെന്ന് ജെയ്ക്ക് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സ്നേഹവായ്പ്പോടെയാണ് സ്വീകരിച്ചതെന്നും ജെയ്ക്ക് സ്വകാര്യ ചാനലിനോട് പറഞ്ഞു.
വിശ്വാസത്തെ വർഗീയ വത്ക്കരിക്കുന്നതിന് എതിരായ നിലപാടുള്ള നേതാവാണ് സുകുമാരൻ നായര്‍. ഇടതുപക്ഷവുമായ യോജിക്കാവുന്ന തലം എൻഎസ്എസ് അടക്കമുളള സംഘടനകൾക്കുണ്ട്.
നേരത്തെ തൃശൂരിൽ മത്സരിച്ച ചലച്ചിത്ര നടനായ ഒരു നേതാവ് എൻഎസ് എസ് ആസ്ഥാനത്തെത്തിയപ്പോൾ, രണ്ടാമത് ഒരു കാവിയുമായി എൻഎസ്എസ് കാര്യാലയത്തിൽ വരണ്ടതില്ലെന്ന എന്ന നിലപാടെടുത്ത നേതാവാണ് സുകുമാരൻ നായര്‍. വര്‍ഗീയതക്കെതിരായ ആ നിലപാട്ഇ ന്നും എൻഎസ്എസിനുണ്ടെന്നാണ് മനസിലാക്കുന്നതെന്നും ജെയ്ക്ക് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക