സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് തൈരുവട. എന്നാൽ കൃത്യമായി തൈരുവട ഉണ്ടാക്കാൻ പലർക്കും അറിയില്ല. എങ്ങനെയാണ് തൈര് വട ഉണ്ടാക്കേണ്ടത് എന്ന് നമുക്ക് നോക്കാം. ഇതിനായി ആദ്യം തന്നെ ഉഴുന്നുവട റെഡിയാക്കി എടുക്കണം. റെഡിയാക്കിയതിനു ശേഷം ഇത് നല്ല ചൂടുവെള്ളത്തിൽ ഇട്ട് 10 മിനിറ്റ് നേരം മാറ്റിവെക്കാം. അര ലിറ്റർ തൈര് എടുത്ത് നന്നായി ഉടച്ചെടുക്കണം. തൈരിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം.
ഉഴുന്നുവട വെള്ളത്തിൽ നിന്നും നല്ലതുപോലെ പിഴിഞ്ഞെടുക്കണം. ഇനി ഇത് തൈയിലേക്ക് ഇട്ട് നല്ലതുപോലെ യോജിപ്പിക്കാം. കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കാം. എണ്ണ ചൂടായി വരുമ്പോൾ ഇതിലേക്ക് കുറച്ച് കടുക് ഇട്ട് കൊടുക്കുക. കടുക് പൊട്ടി വരുമ്പോൾ ഉഴുന്നുപരിപ്പും കറിവേപ്പിലയും വറ്റൽമുളകും പച്ചമുളകും ഒരു ചെറിയ കഷണം ഇഞ്ചിയും ഇട്ട് മൂപ്പിച്ചെടുക്കാം. പിന്നെ ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന വടയിലേക്ക് ചേർത്തു കൊടുക്കാം. ടേസ്റ്റിയായ തൈര് വട റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക