മുടി വളർത്തുന്നതിനായി പലവിധത്തിലുള്ള മാർഗ്ഗങ്ങൾ പരീക്ഷിച്ചിട്ടും വിജയിക്കാത്തവരാണോ നിങ്ങൾ. എങ്കിൽ ഈ വഴി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തേങ്ങാപ്പാല് ആണ് മുടി വളർച്ചയ്ക്കായി ഉപയോഗിക്കുന്നത്. ധാരാളമായി പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ തേങ്ങാപ്പാൽ മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. തേങ്ങാപാൽ മുടിയിൽ തേക്കുന്നത് കണ്ടീഷണർ ഉപയോഗിക്കുന്നതിന്റെ ഫലം നൽകും. മുടി വളർത്തുന്നതിന് എങ്ങനെയാണ് തേങ്ങാപ്പാൽ ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
ഇതിനായി ഒരു പാത്രത്തിൽ കുറച്ച് തേങ്ങാപാൽ പിഴിഞ്ഞെടുക്കണം. പിഴിഞ്ഞെടുത്ത തേങ്ങാപ്പാൽ ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക. ഇങ്ങനെ ചൂടാക്കിയെടുത്ത ശേഷം 15മിനിറ്റ് ഇത് തലയോട്ടിയിൽ മസാജ് ചെയ്യണം. 45 മിനിറ്റിന് ശേഷം ഒരു ഷാംപൂ ഉപയോഗിച്ച് മുടി കഴുകി കളയാം. ആഴ്ചയിൽ ഒരു പ്രാവശ്യം ഇങ്ങനെ ചെയ്യുന്നത് മുടി വളർച്ചയ്ക്ക് വളരെ നല്ലതാണ്.
ഇനി മുടി വളർച്ചയ്ക്ക് തേങ്ങാപ്പാൽ ഉപയോഗിക്കേണ്ട മറ്റൊരു രീതി നോക്കാം. ഇതിനായി ഒരു പാത്രത്തിൽ ഒരു കപ്പ് തേങ്ങാപ്പാൽ എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കട്ട തൈര് ചേർത്ത് നന്നായി യോജിപ്പിച്ച് കുഴമ്പു രൂപത്തിൽ ആക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടി മുതൽ മുടിയുടെ അറ്റം വരെ തേച്ചുപിടിപ്പിക്കാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ തല കഴുകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക