വലിയ പ്രതീക്ഷകളോടെ വന്ന ചിത്രമാണ് രജനികാന്തിന്റെ ജയിലർ. ചിത്രത്തിന്റെ വിജയം ആരാധകരെ കൂടുതൽ ആവേശത്തിൽ ആക്കിയിട്ടുണ്ട്. ‘ജയിലറി’ന് രണ്ടാം ഭാഗം ആലോചിക്കുന്നുണ്ടെന്ന് സംവിധായകൻ നെല്‍സണ്‍ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.
‘ജയിലര്‍ രണ്ടി’നെ കുറിച്ച് ചിത്രത്തിന്റെ സംവിധായകൻ നെല്‍സണ്‍ സൂചിപ്പിച്ചതായി ട്രേഡ് അനലിസ്റ്റ് മനോബാലയാണ് ഇപ്പോള്‍ ട്വീറ്റ് ചെയ്തത്. ‘ബീസ്റ്റി’നും ‘ഡോക്ടര്‍’ക്കും ‘കൊലമാവ് കോകില’ സിനിമയ്ക്കും തുടര്‍ച്ചകള്‍ ഞാൻ ആലോചിക്കുന്നുണ്ട്. വിജയ് യെയും രജനികാന്തിനെയും ഒരു ചിത്രത്തില്‍ ഒന്നിപ്പിക്കുക എന്ന സ്വപ്നം കാണാറുണ്ട് എന്നും ‘ നെല്‍സണ്‍ പറഞ്ഞതായി ആണ് മനോബാല ട്വീറ്റ് ചെയ്തത്.
പുതിയ വാർത്ത വന്നതോടെ ഏറെ ആവേശത്തിൽ ആണ് ആരാധകർ. അതുപോലെ തന്നെ ജയിലർ 100 കോടി ക്ലബ്ബിൽ 3 ദിവസം കൊണ്ട് ഇടം നേടിയതും വലിയ ചർച്ച ആയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക