സൂപ്പർതാരം നെയ്മർ സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും എന്നാണ് പുറത്തു വരുന്ന വിവരം. രണ്ട് വർഷത്തേക്കാണ് കരാർ.
അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’ ആണ് റിപ്പോർട്ട് ചെയ്തത്. ‘അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക