ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി പുതുമുഖ സംവിധായകരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘നദികളിൽ സുന്ദരി യമുന’ സെപ്റ്റംബർ 15ന് തിയേറ്ററുകളിൽ എത്തും. സിമി മുരളി കുന്നുംപുറത്ത്, വിലാസ് കുമാർ എന്നിവർ ചേർന്ന് സിനിമാറ്റിക് ഫിലിംസ് എൽ എൽ പി യുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്.
സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനു ലാൽ, രാജേഷ് അഴീക്കോടൻ, കിരൺ രമേശ്, ബാനു പയ്യന്നൂർ, ശരത് ലാൽ, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാർവണ, ഉണ്ണി രാജ, വിസ്മയ ശശികുമാർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മനു മഞ്ജിത്ത്, ബി കെ ഹരിനാരായണൻ എന്നിവർ രചിച്ച ഗാനങ്ങൾക്ക് അരുൺ മുരളീധരനാണ് സംഗീതം പകർന്നിരിക്കുന്നത്. ഫൈസൽ അലിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക