റിയാദ്: പി.എസ്.ജി.യുടെ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മർ സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. താരത്തിന്റെ വൈദ്യപരിശോധന ഇന്ന് നടക്കും. 160 ദശലക്ഷം യൂറോ (ഏകദേശം 1,451 കോടി രൂപ)യാണ് താരത്തിന്റെ പ്രതിഫലമെന്നാണ് വിവരം.
2017-ല്‍ ലോക റെക്കോഡ് തുകയായിരുന്ന 222 ദശലക്ഷം ഡോളറിനാണ് നെയ്മര്‍ ബാഴ്സലോണയിൽ നിന്ന് പി.എസ്.ജി.യിലെത്തിയിരുന്നത്. പി.എസ്.ജി.യില്‍ ഇതുവരെ 112 മത്സരങ്ങളില്‍നിന്നായി 82 ഗോളുകള്‍ നെയ്മര്‍ സ്കോര്‍ ചെയ്തു. നേരത്തേ പി.എസ്.ജി. ക്ലബ്ബില്‍ കളിച്ചിരുന്ന മെസി അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍മയാമിയിലേക്ക് മാറിയിരുന്നു. കിലിയന്‍ എംബാപ്പെയും ക്ലബ്ബ് വിടാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ മാസം 300 മില്യണ്‍ യൂറോയുടെ ഓഫര്‍ ക്ലബ്ബ് പി.എസ്.ജിയുടെ കിലിയന്‍ എംബാപ്പെയ്ക്ക് മുന്നില്‍ വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക