തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടന നേതാക്കളുമായി മന്ത്രിതല ചര്‍ച്ച 16ന് നടക്കും. സിഐടിയു, ടിഡിഎഫ്, ബിഎംഎസ് എന്നിവയുടെ പ്രതിനിധികളുമായി മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചർച്ച നടക്കും. ചര്‍ച്ചയില്‍ മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി. ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുക്കും.
തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് മൂന്നുമണിക്കാണ് ചര്‍ച്ച നടക്കുക. കെഎസ്ആര്‍ടിസിയിലെ വിവിധ പ്രശ്നങ്ങൾ യോഗത്തില്‍ ചർച്ചാവിഷയമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക