ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സോളനിലെ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലെ മേഘവിസ്ഫോടനത്തിൽ അഞ്ച് പേർ മരണപ്പെട്ടു.
രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി. ഇതുവരെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. രക്ഷാസേന അഞ്ച് പേരെ രക്ഷപ്പെടുത്തി.
ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക