നിരത്തുകളിലെ ശബ്ദ മലീനികരണം കുറയ്ക്കാന്‍ വാഹനത്തിന്റെ ഹോണ്‍ ശബ്ദത്തിന് പകരം സംഗീതോപകരണങ്ങളുടെ ശബ്ദം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
വിഐപി വാഹനങ്ങളിലെ സൈറണുകൾ കൂടി അവസാനിപ്പിക്കാൻ താൻ ആലോചിക്കുന്നുവെന്നും ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം നൽകണമെന്നും ആണ് ഗഡ്കരി പറഞ്ഞത്. പൂനെയിലെ ചാന്ദ്നി ചൗക്കിലെ മള്‍ട്ടി ലെവല്‍ മേൽപ്പാലം ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
“സൈറൺ നാദത്തിന് പകരം ബസുരി (പുല്ലാങ്കുഴൽ), തബല, ശംഖ് തുടങ്ങിവയുടെ ശബ്ദം കൊണ്ടുവരുന്ന ഒരു നയമാണ് ഞാൻ ഉണ്ടാക്കുന്നത്. ആളുകൾ ശബ്ദമലിനീകരണത്തിൽ നിന്ന് മോചിതരാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക