ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ചോളം. ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടമാണിത്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ള ചോളം ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ നല്ലതാണ്. ദിവസവും ചോളം കഴിക്കുന്നത് പ്രമേഹ രോഗികളിൽ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. ചോളത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള അരിറ്റനോയിഡുകൾ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ഗർഭിണികൾ ചോളം കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ഭാരം വർദ്ധിപ്പിക്കാൻ വളരെ ഉത്തമമാണ്. ദിവസവും ചോളം ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ചോളം ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. ചോളത്തിൽ വിറ്റാമിൻ ബി ധാരാളമായി അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക