ബോളിവുഡിന്റെ സൂപ്പർ ഹീറോ ചിത്രം ‘ക്രിഷ്’ വീണ്ടും വരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഉടൻ ഷൂട്ടിംഗ് തുടങ്ങുമെന്നും ആയിരുന്നു മുൻപ് പുറത്തു വന്ന റിപ്പോർട്ടുകൾ. എന്നാൽ ഹൃത്വികിന്റെ അച്ഛനും സംവിധായകനും ആയ രാകേഷ് റോഷൻ പറഞ്ഞ കാര്യങ്ങളിലൂടെ ചിത്രം ഇനിയും വൈകും എന്നാണ് സൂചന.
‘ക്രിഷ് 4’ന്റെ തിരക്കഥയിൽ പൂർണ തൃപ്തി വന്നാൽ മാത്രമെ ഷൂട്ടിങ്ങിലേക്ക് പോവുകയുള്ളൂ എന്നാണ് രാകേഷ് റോഷൻ പറയുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.. തിരക്കഥ ഏകദേശം പൂർത്തി ആയിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം തിരക്കഥ മികച്ചതാണെങ്കിൽ ചിത്രം മായിക ലോകം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ക്രിഷ് 4 പ്രേക്ഷകരെ തൃപ്തിപ്പെടുത്തുമെന്നാണ് വിശ്വാസമെന്നും രാകേഷ് റോഷൻ കൂട്ടിച്ചേർത്തു. ആദ്യത്തെ 15 മിനിറ്റ് കൊണ്ട് തന്നെ ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക