ഇൻഡിഗോ എയർലൈൻസിൽ നിന്നും ബാഗേജ് നഷ്ടപ്പെട്ട സംഭവത്തിൽ 5 ലക്ഷം രൂപ ഇൻഡിഗോ എയർലൈൻസിന് നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 3 ലക്ഷം രൂപ നഷ്ടപരിഹാര തുകയായും മാനസിക സാമ്പത്തിക പ്രയാസങ്ങൾക്കായി 2 ലക്ഷം രൂപയും നൽകുവാനാണ് കോടതി വിധിച്ചത്.
2023 ൽ തിരൂരങ്ങാടി താലൂക്ക് കൺസ്യൂമർ പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ തിരൂരങ്ങാടി മമ്പുറം കമ്മുവിന്റെ മകൻ ഷഫീഖ് നൽകിയ പരാതി ഉപഭോക്ത തർക്ക പരിഹാര കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. ഒരു മാസത്തിനകം മുഴുവൻ പിഴക്കുകയും നൽകിയില്ലെങ്കിൽ പലിശ അടക്കം നൽകണമെന്നാണ് കോടതിവിധിയെന്ന് ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് ടി, ജോയിൻ സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത് എന്നിവർ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക