ധനുഷിന്റെ നായികയായി രശ്മിക എത്തുന്നതായി റിപ്പോർട്ട്. ക്യാപ്റ്റന്‍ മില്ലറിനും ഡി 50 നും ശേഷം ധനുഷ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലാണ് രശ്മിക നായികയായി എത്തുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
തെലുങ്ക് സംവിധായകന് ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര സിനിമാസ് , അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. തമിഴിലും തെലുങ്കിലും ഒരു പോലെ റിലീസാകുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെ ആണ് ആരാധകർ കാത്തിരിക്കുന്നത്.
ആദ്യമായാണ് രശ്മിക ധനുഷിന്റെ നായികയായി എത്തുന്നത്. ഇതിന് മുന്‍പ് രശ്മിക നായികയായ തമിഴ് ചിത്രം വാരിസാണ്. ധനുഷിന്റെ കരിയറിലെ 51മത്തെ ചിത്രമായിരിക്കും ശേഖര്‍ കമൂല സംവിധാനം ചെയ്യുക. അതിനാല്‍ ചിത്രത്തിന് ഡി51 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക