ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു ആസിഫ് അലിയും നിഷാനും. നീണ്ട 11 വർഷത്തെ ഇടവേളയ്ക്കുശേഷം ദിൻ ജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒരുമിച്ച് എത്തുകയാണ്. നിഷാൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
വെള്ളിനേഴിയിലെ ഒളപ്പമണ്ണ മനയിൽ ആസിഫ് അലിയും ഒത്തുള്ള നിഷാന്റെ രംഗങ്ങൾ ചിത്രീകരിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയ പഴയ ചങ്ങാതിമാർ സന്തോഷം പങ്കിട്ടുകൊണ്ട് പരസ്പരം ആലിംഗനം ചെയ്തു. ഇരുവരെയും കൂടാതെ അപർണ ബാലമുരളി, വിജയരാഘവൻ, ജഗദീഷ്, മേജർ രവി, വൈഷ്ണവി രാജ്, കൃഷ്ണൻ ബാലകൃഷ്ണൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രമേശ് ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക