മാസപ്പടി വിവാദത്തില്‍ പ്രതികരിച്ചു മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത്. വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നാണ് മന്ത്രി പറഞ്ഞത്. ഇതാദ്യമായാണ് മാസപ്പടി വിവാദത്തില്‍ മന്ത്രി പ്രതികരിക്കുന്നത്.
മാധ്യമ ഉടമകളുടെ രാഷ്ട്രീയ താത്പ്പര്യം സംരക്ഷിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങുകയാണ്. സ്വാതന്ത്ര്യം ലഭിക്കാത്ത വിഭാഗമാണ് മാധ്യമപ്രവര്‍ത്തകരെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. മനസാക്ഷിയ്ക്ക് അനുസരിച്ചുള്ള വാര്‍ത്തകള്‍ നല്കാന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സാധിക്കുന്നില്ലെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം മാസപ്പടി വിവാദത്തില്‍ മുഹമ്മദ് റിയാസ് പ്രതികരിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്. എന്നാല്‍ വിഷയത്തെ സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മന്ത്രി മറുപടി പറഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക