തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലെ ദര്‍ശന ക്രമത്തിന് ചിങ്ങം 1 മുതല്‍ മാറ്റം വരുന്നു. നിലവിലെ ദർശന ക്രമം വഴി ഭക്തർക്ക് പ്രദക്ഷിണം പൂര്ണമാക്കാൻ സാധ്യമല്ലാത്തതിനാലാണ് പുതിയ ക്രമീകരണം.
ക്ഷേത്ര മുഖ്യ തന്ത്രി തരണനല്ലൂർ എൻ പി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെയും തരണനല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെയും നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ ദർശന ക്രമം .
കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പൊതുവായ ക്യൂ ആലുവിളക്ക് ചുറ്റി വടക്ക് ഭാഗത്ത് കൂടി പ്രവേശിച്ച് ശ്രീരാമദേവനെ തൊഴുത് വിഷ്വക്സേന മൂർത്തിയുടെ മുന്നിലൂടെ ഭഗവാന്റെ പാദഭാഗത്ത് കൂടി ഒറ്റക്കൽമണ്ഡപത്തിൽ പ്രവേശിച്ച് ശിരസ്സ് ഭാഗം വണങ്ങി പടികെട്ടിറങ്ങി നരസിംഹ മൂർത്തിയെ തൊഴുത് ശ്രീകോവിലിന് പിന്നിലൂടെ പ്രദക്ഷിണമായി വടക്കേ നടവഴി പുറത്തിറങ്ങുന്നതാവും പുതിയ ദർശനക്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക