വെള്ളച്ചാട്ടം കാണാനെത്തിയ എറണാകുളം സ്വദേശികളായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് പോലീസുകാരന്റെ പേരിൽ കേസെടുത്തു.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കോതമംഗലം വെണ്ടുവഴി സ്വദേശി എ.എസ്. പരീതിന്റെ പേരിലാണ് കേസെടുത്തത്.
ചൊവ്വാഴ്ച വൈകീട്ട് പാമ്പാക്കുട പിറമാടം അരുവിക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ എറണാകുളം സ്വദേശികളായ സ്ത്രീകളോട് മോശമായി പെരുമാറിയതായാണ് പരാതി.സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ അശമന്നൂർ സ്വദേശിയായ മറ്റൊരു സിവിൽ പോലീസ് ഓഫീസറെയും രാമമംഗലം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ത്രീകളുടെ പരാതിയിൽ പരീതിനെതിരേയാണ് കേസുള്ളത്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പത്തംഗ സംഘമാണ് അരുവിക്കൽ എത്തിയത്.
ഈ സമയത്താണ് പോലീസുകാരും എത്തിയത്. വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പോലീസുകാരിൽ ഒരാൾ സ്ത്രീകളോട് മോശമായി പെരുമാറി. കൂടെ വന്നവർ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് െെകയാങ്കളിയിലെത്തുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ രാമമംഗലം പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക