വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാര്‍വാഴ. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും കറ്റാര്‍വാഴ ഔഷധമായി ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകള്‍, അമിനോ ആസിഡുകള്‍, ഇരുമ്പ്, മാംഗനീസ്, കാത്സ്യം, സിങ്ക്, എന്നിവയുടെ കലവറ കൂടിയാണ് കറ്റാർവാഴ.
വിപണിയില്‍ ഇന്ന് ലഭ്യമായ മിക്ക ക്ലെന്‍സറുകളിലെയും മോയിസ്ചറൈസറുകളിലെയും മറ്റ് ലേപനങ്ങളിലെയും പ്രധാനഘടകമാണ് കറ്റാര്‍വാഴ. ആന്റി ഓക്സിഡന്റ് ഗുണങ്ങളും ഇതിനുണ്ട്. രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുവാനും പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കാനും ഇതിന് പ്രത്യേക കഴിവുണ്ട്.
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനായി വെറുംവയറ്റില്‍ കറ്റാര്‍വാഴയുടെ നീരും തേനും യോജിപ്പിച്ചത് രണ്ട് സ്പൂണ്‍ വീതം കഴിച്ചാല്‍ മതി. ഇത് പതിവായി കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക