ബാലതാരമായി എത്തി മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം കണ്ടെത്തിയ താരമാണ് ശാലിൻ സോയ. ചുവപ്പു നിറത്തിലുള്ള സാരിയിൽ സുന്ദരിയായി എത്തിയ ശാലിൻ സോയയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സിമ്പിൾ ആയ ചുവപ്പ് ഡിസൈൻ സാരിയിൽ സുന്ദരിയായി എത്തിയ താരം പ്ലെയിൻ സാരിക്ക് ഗോൾഡൻ ബോർഡർ നൽകിയിരിക്കുന്നു. സിമ്പിൾ മേക്കപ്പിനോടൊപ്പം വലിയ കമ്മൽ സെറ്റാണ് യൂസ് ചെയ്തിരിക്കുന്നത്. ബ്ലഷ്ഡ് കവിളുകളും താരത്തെ കൂടുതൽ മനോഹരി ആക്കുന്നു. താരത്തിന്റെ ചിത്രങ്ങൾ ഫോട്ടോയിൽ പകർത്തിയത് മഹേഷ് ചിങ്ങവനമാണ്.
സാരിയിലുള്ള താരത്തിന്റെ ചിത്രങ്ങൾ ‘അപരിചിതരെ നോക്കി പുഞ്ചിരിക്കുക ചിലപ്പോൾ നിങ്ങളുടെ ജീവിതം അത് മാറ്റിയേക്കും’ എന്ന കുറിപ്പോടെ താരം തന്നെയാണ് പങ്കുവെച്ചത്. നിരവധി ആളുകളാണ് ചിത്രത്തിന് കമന്റുകൾ നൽകി രംഗത്തെത്തുന്നത്. ‘ഹൃദയം കവരുന്ന രാജകുമാരി’, ‘സൂപ്പർ ചിരി’, എന്നിങ്ങനെയുള്ള കമന്റുകൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക