ഏലയ്ക്ക ദിവസവും ഉപയോഗിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നതിന് സഹായിക്കും. ഏലയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. എരുവുള്ള വിഭവങ്ങളിലും മധുരമുള്ള വിഭവങ്ങളിലും ഒരുപോലെ ഫ്ലേവറിനു വേണ്ടി ചേർക്കാറുള്ള ഏലയ്ക്ക ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും ചില്ലറക്കാരനല്ല.
ദഹനരസങ്ങളുടെ ഉൽപാദനം വർദ്ധിപ്പിക്കുന്നത് ദഹനം എളുപ്പത്തിൽ ആക്കുന്നതിനും ഏലയ്ക്ക സഹായിക്കും. ദഹന സംബന്ധിയായ പ്രശ്നങ്ങൾ അകറ്റുന്നതിന് ഏലയ്ക്ക സഹായിക്കുന്നുണ്ട്. പലരുടെയും ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന വായനാറ്റത്തിന് നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. ഏലയ്ക്ക കുറച്ച് എടുത്ത് ചവയ്ക്കുന്നത് വായ്നാറ്റത്തെ നല്ല രീതിയിൽ കുറയ്ക്കുന്നതിന് സഹായിക്കും.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും പല അണുബാധകളെയും ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കുന്നതിനും ഏലയ്ക്കക്ക് സാധിക്കും. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സ്ട്രെസ് അകറ്റാനും ഏലയ്ക്ക സഹായിക്കുന്നു. ബിപി നിയന്ത്രിച്ച് നിർത്തുന്നതിലും ഏലയ്ക്ക വഹിക്കുന്ന പങ്ക് ചെറുതല്ല. ഏലയ്ക്ക പതിവായി കഴിക്കുന്നത് വഴി ബി പിയെ നിയന്ത്രണത്തിൽ ആക്കാൻ സാധിക്കും.
ഏലയ്ക്ക ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുകയോ ചായയിൽ ഏലയ്ക്ക ഇട്ട് കുടിക്കുന്നതും എല്ലാം നല്ലതാണ്. അതുപോലെ ജ്യൂസുകളിലും നമ്മൾ ഉണ്ടാക്കുന്ന വെജ് നോൺവെജ് വിഭവങ്ങളിലും പലഹാരങ്ങളിലും ഒക്കെ ഇഷ്ടത്തിനനുസരിച്ച് ഏലയ്ക്ക ചേർക്കാവുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക