കര്‍ഷകരില്‍ നിന്ന് സംഭരിച്ച നെല്ലിന്റെ വില സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതില്‍ പ്രതിഷേധിച്ച് കൃഷിവകുപ്പ് നാളെ നടത്തുന്ന കര്‍ഷകദിനാഘോഷം വിവിധ കര്‍ഷക സംഘടനകൾ ബഹിഷ്ക്കരിക്കും. സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് വിവിധ കര്‍ഷക സംഘടനകളുടെ പദ്ധതി.
ആലപ്പുഴ കളക്ടറേറ്റിനു മുന്നില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. മറ്റു കര്‍ഷകസംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പാലക്കാട് പാടശേഖര സമിതികളുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ തോറും പ്രതിഷേധ സംഗമങ്ങള്‍ നടക്കുമെന്ന് ദേശീയ കര്‍ഷക സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പാണ്ടിയോട് പ്രഭാകരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക