മാനസിക സമ്മര്‍ദ്ദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയവ സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുന്നതായി പഠനം. ന്യൂയോര്‍ക്കിലെ ലങ്കോണ്‍ മെഡിക്കല്‍ സെന്ററിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ഹാര്‍മണി റെയ്നോള്‍ഡ്സ് 20 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
വൈദ്യശാസ്ത്രത്തില്‍ ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്നു പേരിട്ട് വിളിക്കുന്ന ഈ മിനി ഹാര്‍ട്ട് അറ്റാക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാതെ വളരെ പെട്ടെന്നു തന്നെ ഇവര്‍ ആശുപത്രി വിടുകയും ചെയ്യുന്നു. എന്നാല്‍, ഹൃദയത്തിന് ഇത് ഭാവിയില്‍ വിനാശം ഉണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മിക്ക സ്ത്രീകളിലും ഈ പ്രശ്നത്തിന് കാരണമായി കണ്ടെത്തിയത് ദുര്‍ബലമായ പാരാസിംപതറ്റിക് നെര്‍വസ് സിസ്റ്റം ആണെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഇതിനെ പ്രതിരോധിക്കാന്‍ ശ്വസന പ്രക്രിയകള്‍ ഉപയോഗിക്കാം എന്ന നിഗമനത്തില്‍ പഠനം എത്തി.
60 വയസ്സിനു മുകളില്‍ പ്രായമാകുമ്പോഴാണ് പ്രധാനമായും ഈ സിന്‍ഡ്രോം കാണപ്പെടുന്നത്. സ്നേഹിക്കപ്പെടുന്ന ഒരാളുടെ മരണം ഇതിനു ഒരു മൂല കാരണമാകുന്നുണ്ട്. കരണം ഇത് ഇവരെ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലും ദുഃഖത്തിലും കൊണ്ടെത്തിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക