ഉപഭോക്തൃ സേവനം മെച്ചപ്പെട്ട രീതിയിൽ നൽകാൻ പുതിയ ഫീച്ചറുമായി പ്രമുഖ ഓൺലൈൻ മ്യൂസിക് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈ എത്തി. എഐ അധിഷ്ഠിത അസിസ്റ്റന്റിനെയാണ് ഇത്തവണ സ്പോട്ടിഫൈ അവതരിപ്പിച്ചിരിക്കുന്നത്. ‘എക്സ്’ എന്ന എഐ ഡിജെയെണ് പുതുതായി സ്പോട്ടിഫൈ അവതരിപ്പിച്ചിരിക്കുന്നത്. ഡിജെ എന്നാണ് ഇതിന്റെ ചുരുക്കപ്പേരെങ്കിലും, റേഡിയോ ജോക്കി അഥവാ ആർജെയാണ് എക്സ്.
ഉപഭോക്താക്കളുടെ അഭിരുചിയുടെ അടിസ്ഥാനത്തിൽ പാട്ടുകൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സേവനം. ഇവയ്ക്ക് ഉപഭോക്താക്കളോട് സംസാരിക്കാനും, തമാശ പറയാനും, അഭിരുചിക്ക് അനുസരിച്ച് പാട്ടുകൾ നിർദ്ദേശിക്കാനുമുള്ള കഴിവുണ്ട്. തമാശ കലർന്ന അഭിപ്രായങ്ങളും എഐ ഡിജെ ഉപഭോക്താക്കൾക്ക് നൽകും. തൽക്കാലം, ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ സ്പോട്ടിഫൈ പ്രീമിയം ഉപഭോക്താക്കൾക്ക് എഐ ഡിജെ സേവനം ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക