കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മോൺസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ നാളെ ഇ ഡിക്ക് മുന്നിൽ ഹാജരാകാനാവില്ല . ചൊവാഴ്ച ഹാജരാകാമെന്ന് ഇ ഡിക്ക് കത്ത് നൽകി.
ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കുമെന്ന് കഴിഞ്ഞ ദിവസം സുധാകരൻ അറിയിച്ചിരുന്നു.
സമയം നീട്ടി ചോദിക്കാനാണ് തീരുമാനം.കേസിൽ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക