രാത്രിയില്‍ സുഖനിദ്ര ലഭിക്കാത്തവർ നമുക്ക് ചുറ്റും ഒരുപാടുണ്ട്. സുഖകരമായ ഉറക്കത്തിന് ഗുളികകളെ വരെ ആശ്രയിക്കുന്നവരുടെ എണ്ണവും കുറവല്ല.
എന്നാല്‍ രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ ഇനിമുതല്‍ രാത്രി ബദാം മില്‍ക്ക് പരീക്ഷിച്ച് നോക്കു. ശരീരത്തില്‍ മഗ്നീഷ്യം അളവ് കുറയുമ്പോള്‍ ചിലരില്‍ ഉറക്കക്കുറവ് ഉണ്ടാവാറുണ്ട്. മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം.
ബദാമിലെ മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്റെ ഉത്പാദനം നിയന്ത്രിക്കുന്നു. കൂടാതെ, പേശികളെ ശാന്തമാക്കാനും മഗ്നീഷ്യം നല്ലതാണ്. അതിനാല്‍ത്തന്നെ രാത്രിയില്‍ ഉറക്കമില്ലാത്തവര്‍ ഇനി ബദാം മില്‍ക്ക് കുടിച്ച് നോക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക