ഹാസ്യതാരമായി ശ്രദ്ധയാകർഷിച്ച സൂരി ആദ്യമായി നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് വിടുതലൈ. സൂരിക്കൊപ്പം വിജയ് സേതുപതിയും ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു. സൂരി,വിജയ് സേതുപതി എന്നിവർക്ക് പുറമേ ഒരു മലയാളി സാന്നിധ്യം കൂടി ചിത്രത്തിൽ ഉണ്ടാകും എന്നാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മഞ്ജു വാര്യർ ചിത്രത്തിന്റെ ഭാഗമാകും എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
വെട്രി മാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കും. കോൺസ്റ്റബിൾ കുമരേശൻ എന്ന പ്രധാന കഥാപാത്രമായി സൂരി ചിത്രത്തിൽ വേഷമിട്ടപ്പോൾ മാവോയിസ്റ്റ് നേതാവായ പെരുമാളായാണ് വിജയ് സേതുപതി എത്തിയത്. ചിത്രത്തിന്റെ ആമുഖം മാത്രമാണ് വിടുതലൈ എന്ന ചിത്രത്തിൽ പറഞ്ഞുവെച്ചിരിക്കുന്നത്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവരുടെ പോരാട്ടവും ശക്തമായ രാഷ്ട്രീയവുമാണ് വിടുതലൈ എന്ന ചിത്രം പറയുന്നത്. ചിത്രം ബോക്സ് ഓഫീസിൽ വൻ നേട്ടം ഉണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക