വളരെ എളുപ്പത്തിൽ രുചികരമായ ഒരു ചിക്കൻ പുലാവ് നമുക്ക് റെഡിയാക്കി നോക്കിയാലോ. ഇതിനായി എന്തൊക്കെയാണ് വേണ്ടത് എന്ന് നോക്കാം. ചിക്കൻ പുലാവ് തയ്യാറാക്കുന്നതിനായി ആദ്യം തന്നെ കുറച്ച് എല്ലില്ലാത്ത ചിക്കൻ കഷ്ണങ്ങൾ നല്ലതുപോലെ കഴുകിയെടുത്ത് മാറ്റിവെക്കണം.
രണ്ട് കപ്പ് ബസ്മതി അരി നല്ലതുപോലെ കഴുകി എടുത്തതിനു ശേഷം കുറച്ച് വെള്ളം ഒഴിച്ച് കുതിർക്കാനായി വെക്കാം. ഒരു വലിയ പാത്രം അടുപ്പത്ത് വച്ച് ചൂടാക്കിയതിനു ശേഷം ഇതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കണം. പിന്നീട് ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും പച്ചമുളക് ചേർത്ത് വഴറ്റിയെടുക്കാം. സവാള നല്ല ഗോൾഡൻ നിറമായി വരുമ്പോൾ ഇതിലേക്ക് കുറച്ച് മഞ്ഞൾപ്പൊടിയും കുറച്ച് മല്ലിപ്പൊടിയും കുറച്ച് ജീരകപ്പൊടിയും അല്പം ഗരം മസാലയും പാകത്തിന് ഉപ്പും കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. പൊടികളുടെ പച്ചമണം മാറുന്നതുവരെ നല്ലതുപോലെ മൂപ്പിച്ചെടുക്കണം.
ഇനി ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തുകൊടുത്തതിനുശേഷം ചിക്കൻ കഷ്ണങ്ങളുടെ എല്ലാ ഭാഗവും ബ്രൗൺ നിറമാകുന്നതുവരെ നല്ലതുപോലെ വഴറ്റി എടുക്കണം. ഇനി ഇതിലേക്ക് കുതിർത്തി വച്ചിരിക്കുന്ന അരി നല്ലതുപോലെ കഴുകിയതിനുശേഷം ചേർത്തു കൊടുക്കാം. കുറച്ച് കറിവേപ്പിലയും ആവശ്യത്തിന് വെള്ളവും കൂടി ചേർത്തുകൊടുത്ത് മൂടി വച്ച് 20 മിനിറ്റ് നേരം വേവിച്ചെടുക്കാം. അരി വെന്തു കഴിയുമ്പോൾ വറുത്തെടുത്ത സവാളചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കാം.രുചികരമായ ചിക്കൻ പുലാവ് റെഡി
പ്രതികരിക്കാൻ ഇവിടെ എഴുതുക