മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി വില്ലേജിലെ കടുങ്ങപുരത്തു നിന്നും ഇത്തവണയും ഓണം കളറാക്കാൻ ചെണ്ടുമല്ലിപ്പൂക്കളെത്തും. പാലക്കോടൻ മുബീനും കക്കോളി അസീസുമാണ് കടുങ്ങപുരം പള്ളിക്കുളമ്പ് പാലൂർ കോട്ട റോഡ്,പരവക്കൽ ലക്ഷംവീട് എന്നിവിടങ്ങളിൽ പൂ കൃഷി ഒരുക്കി ശ്രദ്ധിക്കപ്പെടുന്നത്. മൂന്നുവർഷം മുൻപ് 1500 ചെണ്ടുമല്ലി തൈകൾ വച്ച് തുടങ്ങിയ കൃഷി ഇപ്പോൾ 7000 തൈകളിലേക്ക് വളർന്നിരിക്കുന്നു.
നഷ്ടം മുന്നിൽ കണ്ടു മാത്രമേ പൂ കൃഷി ചെയ്യാനാവൂ എന്നും പത്തോ പതിനഞ്ചോ ദിവസം ഓണക്കാലത്ത് മാത്രമാണ് വിപണിയുള്ളത് എന്നും സ്കൂളുകളും കോളേജുകളും ഓണാഘോഷത്തിന് പൂക്കൾ കൊണ്ടുപോകും എന്നതാണ് വലിയ പ്രതീക്ഷയെന്നും ഇവർ പറയുന്നു. ഇത്തവണ പൂക്കൾ നേരത്തെ ഉണ്ടായതിനാൽ ഓണക്കാലം വരെ നിലനിൽക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. ദിനംപ്രതി ചെണ്ടുമല്ലി പാടം കാണാനും ഫോട്ടോയെടുക്കാനും ആയി നിരവധി പേരാണ് ഇവിടെ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക