പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. ആകെ 7 സ്ഥാനാർഥികളാണ് പുതുപ്പള്ളിയിൽ ഉള്ളത്. പത്രിക നൽകിയ 10 സ്ഥാനാർത്ഥികളിൽ ഏഴുപേരുടെ പത്രികയാണ് അംഗീകരിച്ചത്. മൂന്നുപേർ സമർപ്പിച്ച പത്രിക തള്ളി.
യുഡിഎഫ് സ്ഥാനാർത്ഥിയായി ചാണ്ടി ഉമ്മൻ, എൽഡിഎഫ് സ്ഥാനാർത്ഥിയായി ജെയ്ക് സി തോമസ്, ബിജെപി സ്ഥാനാർത്ഥി ജി ലിജിൻ ലാൽ, സന്തോഷ് ജോസഫ് ലൂക്ക് തോമസ്,ഷാജി,പി കെ ദേവദാസ് എന്നിവരുടെ പത്രികകൾ അംഗീകരിച്ചു. ഡോ.കെ പത്മരാജൻ, മഞ്ജു എസ് നായർ, റെജി സക്കറിയ എന്നിവരുടെ പത്രികകൾ തള്ളി.
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് പത്രികയിൽ ഒപ്പിട്ട തീയതി സംബന്ധിച്ച് ആക്ഷേപം ഉയർന്നിരുന്നുവെങ്കിലും പത്രിക അംഗീകരിച്ചു. തോമസിന് 2.08 കോടി രൂപയും ലിജിൻ ലാലിന് 18.59 ലക്ഷം രൂപയും യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മന് 15.99 ലക്ഷം രൂപയും ആസ്തി ഉണ്ടെന്ന് ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സെപ്റ്റംബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക