വിറ്റാമിനുകൾ, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയുടെ ഉറവിടമായ മുരിങ്ങ പോഷക മൂല്യങ്ങളുടെ അമൂല്യ കലവറയാണ്. ഇതിന്റെ കായും പൂവും ഇലയുമെല്ലാം സാധാരണയായി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ ഗുണങ്ങൾ ധാരാളമായി അടങ്ങിയ മുരിങ്ങ പ്രമേഹം, സന്ധിവേദന തുടങ്ങിയ അവസ്ഥകളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. പ്രമേഹം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ മുരിങ്ങയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
മുരിങ്ങയിലയിൽ ധാരാളമായി അടങ്ങിയ റൈബോഫ്ലേവിൻ വിറ്റാമിനുകൾ കർബോഹൈഡ്രേറ്റുകളെ ഗ്ലൂക്കോസാക്കി മാറ്റി ശരീരത്തിന് ഊർജം നൽകുന്നതിന് സഹായിക്കും. മുരിങ്ങയിലയിൽ അടങ്ങിയ ക്ളോറോജെനിക് ആസിഡ് ശരീരത്തിലെ കൊഴുപ്പ് കുറച്ച് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. മുരിങ്ങയുടെ ഇലയിലും കായിലും പൂവിലും എല്ലാം ധാരാളം പ്രോട്ടീൻ അടങ്ങിയതിനാൽ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഇല്ലാതാക്കുന്നതിനും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക