വിദേശത്ത് ഒരു ജോലി സ്വപ്നം കാണുന്നവർക്ക് കേരള സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷണൽ കൺസൾട്ടന്റ് ലിമിറ്റഡ് (ഒഡെപെക്) അവസരം ഒരുക്കുന്നു. നിലവിലുള്ള 44 ഒഴിവുകളിലേക്കാണ് ബിഎസ്സി നേഴ്സുമാരെ സൗദി അറേബ്യയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്.
ബിഎസ്സി/ പി.ബി.എസ്.സി / എം എസ് സി യോഗ്യതയുള്ള ഒരു വർഷത്തെ പ്രവർത്തിപരിചയമുള്ള നിലവിൽ ജോലി ചെയ്യാത്തവർക്ക് അപേക്ഷിക്കാം. ജോലിയിൽ ആറുമാസത്തിൽ കൂടുതൽ ഇടവേള ഉണ്ടായിരിക്കരുത്. 35 വയസ്സിൽ താഴെയാണ് പ്രായപരിധി. എട്ടുമണിക്കൂർ ജോലി ചെയ്യണം. പ്രവർത്തി പരിചയത്തെ അടിസ്ഥാനമാക്കി ശമ്പളം നിശ്ചയിക്കും. താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ കവറേജ് എന്നിവ നൽകും.
ഓഗസ്റ്റ് 28 മുതൽ 31 വരെ ചെന്നൈയിൽ നടക്കുന്ന അഭിമുഖം വഴിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. മേൽപ്പറഞ്ഞ യോഗ്യതകൾ ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ രേഖകൾ ഓഗസ്റ്റ് 25നകം gcc@odepec എന്ന ഈമെയിലേക്ക് അയക്കാം. ഇത് സംബന്ധിച്ച വിശദവിവരങ്ങൾ http://odepec.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക